സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിയ്ക്ക് കോവിഡ് പിടിപെട്ടു.. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. ഞായറാഴ്ച അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗവര്‍ണര്‍ അടക്കം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത 40 ഓളം പേര്‍ ക്വാറന്റീനില്‍ ആയി. രംഗസ്വാമിയെ ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു.