27.3 C
Kollam
Wednesday, July 22, 2026
HomeNewsCrimeഅമേരിക്കയിൽ കൂട്ടക്കൊല നടത്തിയതിനു ശേഷം അക്രമി ജീവനൊടുക്കി ; സംഭവം പിറന്നാള്‍ ആഘോഷത്തിനിടയില്‍

അമേരിക്കയിൽ കൂട്ടക്കൊല നടത്തിയതിനു ശേഷം അക്രമി ജീവനൊടുക്കി ; സംഭവം പിറന്നാള്‍ ആഘോഷത്തിനിടയില്‍

അമേരിക്കയില്‍ കൂട്ടക്കൊലപാതകങ്ങളുടെ എണ്ണം വീണ്ടും കൂടുകയാണ് . പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഏഴ് പേരെ കൊലപ്പെടുത്തിയതിനു ശേഷം അക്രമി ജീവനൊടുക്കി. കൊളറാഡോ സ്പ്രിംഗ്സില്‍ പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ വെടിവയ്പിലാണ് ഏഴ് പേര്‍ കൊല്ലപ്പെട്ടത്.
പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന ഒരു പെണ്‍കുട്ടിയുടെ കാമുകനാണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.അക്രമ കാരണം എന്തെന്ന് വ്യക്തമല്ല.
ആഘോഷത്തില്‍ പങ്കെടുത്ത കുഞ്ഞുങ്ങളെ അക്രമി ഉപദ്രവിച്ചില്ല. വെടിവയ്പിന് ശേഷം അക്രമി സ്വയം ജീവനൊടുക്കി. കഴിഞ്ഞ ദിവസം മേരിലാന്‍ഡ് വുഡ്ലോണില്‍ ഉണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.
കൊളറാഡോ സ്പ്രിംഗ്സില്‍ ഈയാഴ്ച നടക്കുന്ന പന്ത്രണ്ടാമത്തെ വെടിവയ്പ്പാണിത്.

- Advertisment -

Most Popular

- Advertisement -

Recent Comments