പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയവും, സ്വകാര്യ ആശുപത്രികളുടെ കൊള്ളയുമാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിക്കുക.
വാക്‌സിന്‍ വിലയിലും ലഭ്യതയിലും അടക്കം പുനഃപരിശോധന നടത്തി നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് അറിയിച്ചിരുന്നു.
രാജ്യത്തെ കൊവിഡ് പ്രതിസന്ധി പരിശോധിക്കുന്നത്ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് .
കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടലുണ്ടായേക്കും. വാക്‌സിന്‍ നയം പ്രഥമദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.
വാക്‌സിന്റെ വില നിര്‍ണയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.