29 C
Kollam
Sunday, December 22, 2024
HomeMost Viewedഗംഗാനദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവം: അന്വേഷണം ശക്തമാക്കി

ഗംഗാനദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവം: അന്വേഷണം ശക്തമാക്കി

ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി. ഗംഗ തീരങ്ങളിൽ ബീഹാർ പോലിസ് രാത്രി കാല പട്രോളിംഗ് ശക്തമാക്കി. അതെ സമയം ബീഹാറിൽ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ ഉത്തരവാദിത്വം ബീഹാർ സർക്കാരിനാണെന്നും,അന്വേഷണം ബീഹാർ പോലിസാണ് നടത്തേണ്ടതെന്നും, ഉത്തർപ്രദേശിനെ പഴിചാരുകയല്ല വേണ്ടതെന്നും ഉത്തർപ്രദേശ് എ ഡി ജി അശോക് കുമാർ പറഞ്ഞു.
ഗംഗയിലൂടെ ബീഹാറിൽ 71 മൃതദേഹങ്ങളും, യുപിയിൽ 30 ഓളം മൃതദേഹങ്ങളുമാണ് ഒഴുകിയെത്തിയത്. ഒഴുകിയെത്തിയ മൃതദേഹങ്ങൾ കോവിഡ് രോഗികളുടെതാണെന്ന സംശയത്തിൽ പ്രദേശവാസികൾ ആശങ്കയറിയിച്ചു. കഴിഞ്ഞ ദിവസം മധ്യ പ്രദേശിലും സമാന സംഭവം നടന്ന സാഹചര്യത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

- Advertisment -

Most Popular

- Advertisement -

Recent Comments