കോവിഡ് വ്യാപനം മൂലം യാത്രക്കാര്‍ കുറഞ്ഞതോടെ കൂടുതല്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. കൊച്ചുവേളി-മൈസൂര്‍ എക്‌സ്പ്രസ്, കൊച്ചുവേളി നിലമ്ബൂര്‍ രാജ്യറാണി, അമൃത എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഈ മാസം 15 മുതല്‍ 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
ഇതിന് പുറമെ തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, കൊച്ചുവേളി-ഇന്‍ഡോര്‍, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ തുടങ്ങിയ മെമു സര്‍വീസുകളും റദ്ദാക്കി.