24.7 C
Kollam
Friday, November 22, 2024
HomeMost Viewedസ്വമേധയാ എടുത്ത കേസുo പൊതുതാല്‍പര്യ ഹര്‍ജികളും ഇന്ന് വീണ്ടും പരിഗണിക്കും ; സുപ്രീംകോടതി

സ്വമേധയാ എടുത്ത കേസുo പൊതുതാല്‍പര്യ ഹര്‍ജികളും ഇന്ന് വീണ്ടും പരിഗണിക്കും ; സുപ്രീംകോടതി

കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
നയങ്ങള്‍ രൂപീകരിക്കാനുള്ള വിവേചന അധികാരം സര്‍ക്കാരിനാണ്. സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍, വിദഗ്ദ്ധര്‍, വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വാക്‌സിന്‍ നയം രൂപീകരിച്ചതെന്നും ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ് നയമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അതേസമയം,
കോടതിയുടെ ഭാഗത്തു നിന്നും കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ ഇന്ന് നിര്‍ണായാക ഇടപെടല്‍ ഉണ്ടായേക്കും

- Advertisment -

Most Popular

- Advertisement -

Recent Comments