പൊന്നാനിയുടെ തീര പ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭം. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നാളെ അടിയന്തര യോഗം ചേരും.
തഹസില്‍ദാര്‍, പൊന്നാനി നഗരസഭാ ചെയര്‍മാന്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും, ഇറിഗേഷന്‍, ഫിഷറീസ്, റവന്യൂ, ഫയര്‍ ഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം.
പൊന്നാനി വെളിയങ്കോട് പത്തുമുറി, തണ്ണിത്തുറ മേഖലയിലെ നിരവധി വീടുകളാണ് തകർച്ചാഭീഷണിയിൽ. വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിൽ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. രാവിലെ മുതൽ മേഖലയിൽ കൂറ്റൻ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്.
ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ക്യാമ്പുകളിലേക്ക് മാറാൻ വീട്ടുകാർ തയ്യാറാവുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
അറബിക്കടലില്‍ ന്യൂന മര്‍ദം രൂക്ഷമായതിനേത്തുടര്‍ന്ന് സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.