എല്ലാ ജില്ലയിലും ടിപിആർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി എന്ന് മുഖ്യമന്ത്രി അറിയിച്ചു .
ടിപിആർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവും. തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ മെയ് 16-ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ ഏര്‍പ്പെടുത്താനാണ് തീരുമാനം.
രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ലോക്ക് ഡൗൺ നീട്ടുമ്പോൾ സ്വാഭാവികമായി ജനങ്ങൾ കുറേക്കൂടി വിഷമത്തിലാവും. ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരംഗത്തിലെ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്.
അവശ്യസാധനക്കിറ്റ് അടുത്ത മാസവും വിതരണം ചെയ്യും.
മെയ് മാസത്തെ സാമൂഹിക സുരക്ഷ പെൻഷൻ ഉടനെ പൂർത്തിയാക്കും.
823 കോടി രൂപ പെൻഷനായി നൽകും. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് ആയിരം രൂപ വീതം ധനസഹായം നൽകും.