27.4 C
Kollam
Sunday, December 22, 2024
HomeMost Viewedസൗമ്യയുടെ സംസ്കാരം ഇന്ന്; നിരവധിപേർ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി

സൗമ്യയുടെ സംസ്കാരം ഇന്ന്; നിരവധിപേർ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി

ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാകും ചടങ്ങുകൾ.
ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യ ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു.
അഷ്ക ലോണിൽ സൗമ്യതാമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments