24.5 C
Kollam
Wednesday, January 21, 2026
HomeMost Viewedസത്യപ്രതിജ്ഞയ്‌ക്ക് പ്രവേശനം ; ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം

സത്യപ്രതിജ്ഞയ്‌ക്ക് പ്രവേശനം ; ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം

രണ്ടാം പിണറായി സ‌ർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്‌ച വൈകിട്ട് 3:30 ന് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടത്തുമെന്ന് ചീഫ്സെ‌ക്രട്ടറി അറിയിച്ചു. സെക്രട്ടറിയേ‌റ്റിന് സമീപമുള‌ള സെൻട്രൽ സ്‌റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 2 ക്ഷണിക്കപ്പെട്ട അതിഥികൾ എത്തണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.വരുന്നവർ 48 മണിക്കൂറിനകം എടുത്തിട്ടുള‌ള ആർ ടി പി സി ആർ /ട്രൂനാറ്റ്/ആർ ടി ലാമ്ബ് നെഗറ്റീവ് റിസൾട്ടോ,
കോവിഡ് വാക്‌സിനേഷൻ അന്തിമ സർട്ടിഫിക്കറ്റോ കൈവശം വയ്ക്കണം.
ചടങ്ങിലെത്തുന്നവർക്ക് കൊവിഡ് പരിശോധനയ്‌ക്കുള‌ള സൗകര്യം സെക്രട്ടറിയേറ്റ് മെയിൻ ക്യാമ്പസ്, സെക്രട്ടറിയേറ്റ് അനക്‌സ്‌ രണ്ട് മന്ദിരം, കേരള സർവകലാശാല ക്യാമ്പസ്, യൂണിവേഴ്സിറ്റി കോളേജ്, ഗവ
സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലാണ് .പങ്കെടുക്കുന്നവരുടെ ക്ഷണക്കത്തിൽ തന്നെ ഗേറ്റ് പാസും കാർ പാസും ഉണ്ടാകും.സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്നവർ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും ഇരട്ടമാസ്‌ക് ധരിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments