27.4 C
Kollam
Wednesday, March 12, 2025
HomeMost Viewedട്രിപ്പിള്‍ ലോക്ക്ഡൗണിൽ കുതിര സവാരി ; യുവാവിന് എട്ടിന്റെ പണി

ട്രിപ്പിള്‍ ലോക്ക്ഡൗണിൽ കുതിര സവാരി ; യുവാവിന് എട്ടിന്റെ പണി

മലപ്പുറം താനൂരിൽ  ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ കുതിരയുമായി പുറത്ത് കറങ്ങാനിറങ്ങിയ യുവാവിന്  എട്ടിന്റെ പണി കിട്ടി.
ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ കുതിരയുമായി പുറത്ത് കറങ്ങാനിറങ്ങിയ യുവാവിനെ പോലീസ് കയ്യോടെ പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് കുതിരയുമായി എത്തിയത്.
വീട്ടില്‍ ഇരിക്കാന്‍ കുതിര സമ്മതിക്കുന്നില്ലെന്നും മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് പുറത്തിറങ്ങിയത് എന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് യുവാവിനെ വീട്ടിലേയ്ക്ക് തിരിച്ചയച്ചു.
വീടിന് സമീപം ഉല്ലാസം മതിയെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
- Advertisment -

Most Popular

- Advertisement -

Recent Comments