കോവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യലേലം നടത്തി . ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലയില്‍ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍ നിയമങ്ങള്‍ ലംഘിച്ച് മല്‍സ്യലേലം നടന്നത്. നൂറുകണക്കിനു പേര്‍ ലേലത്തില്‍ പങ്കെടുത്തുവെന്നാണ് വിവരം. പൊന്നാനി തീരദേശ പൊലീസ് എത്തി ലേലം നിര്‍ത്തി വെപ്പിച്ചു. ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കുന്നതിന് ജില്ലയില്‍ വിലക്കുണ്ട്.
