കോവിഡ് വാക്‌സിന് ജി എസ് ടി ഒഴിവാക്കേണ്ടതില്ലെന്ന നിലപാടില്‍ ജി എസ് ടി ഫിറ്റ്മെന്റ് സമിതി. പരിമിത കാലത്തേക്ക് ജി എസ് ടി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത് ഈ സമിതിയാണ്.
നിലവിലെ 5 ശതമാനം ജി എസ് ടി തുടരണം എന്നാണ് സമിതി നിര്‍ദേശം. 28 ന് ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. പി പി ഇ കിറ്റ്, ഓക്സിജന്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്ക് ജി എസ് ടി കുറയ്ക്കാം എന്നാണ് സമിതി നിലപാട്.
ജി എസ് ടി ഒഴിവാക്കുകയോ 1 ശതമാനം എന്ന നിരക്കിലേക്ക് എത്തിക്കുകയോ ചെയ്യാനുള്ള ചര്‍ച്ചകള്‍ക്കിടെയാണ് സമിതി നിര്‍ദേശം വന്നിട്ടുളളത്. ജി എസ് ടി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആകില്ലെന്ന് മെയ് 9 ന് ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. ബംഗാള്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ജി എസ് ടിക്ക് എതിരാണ്.