25.8 C
Kollam
Sunday, November 16, 2025
HomeNewsCrimeകാലിഫോര്‍ണിയയില്‍ വെടിവെയ്പ്പ് ; എട്ടു പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയയില്‍ വെടിവെയ്പ്പ് ; എട്ടു പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയയിലെ റെയില്‍ യാര്‍ഡില്‍ നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റെയില്‍ യാര്‍ഡിലെ ജീവനക്കാരന്‍ തന്നെയാണ് വെടിവെയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. സാന്‍ ജോസിലെ പബ്ലിക് ട്രാന്‍സിറ്റ് മെയിന്റനന്‍സ് യാര്‍ഡില്‍ ബുധനാഴ്ചയാണ് സംഭവം. അക്രമിയും കൊല്ലപ്പെട്ടതായാണ് സൂചന.
സ്ഫോടകവസ്തുക്കള്‍ യാര്‍ഡിനുള്ളില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യാര്‍ഡില്‍ ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചിരുന്നു . പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയതായി പോലീസ് പറഞ്ഞു. വാലി ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട അക്രമിയെന്ന് സംശയിക്കുന്നതായും പൊലിസ് അറിയിച്ചു

- Advertisment -

Most Popular

- Advertisement -

Recent Comments