27.5 C
Kollam
Tuesday, September 17, 2024
HomeMost Viewedജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കും ; റെയിൽവേ

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കും ; റെയിൽവേ

റെയിൽവേയിൽ 13,450 തസ്‌തികകൾ 2021-22വർഷത്തിൽ വേണ്ടെന്നുവയ്‌ക്കാൻ റെയിൽവേ ബോർഡ്‌ ഉത്തരവ്‌. തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ്‌ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കൽ. 16 സോണൽ റെയിൽവേകളിലെ വിവിധ വകുപ്പുകളിലായാണ്‌ ഇത്രയും തസ്‌തിക ഒറ്റയടിയ്‌ക്ക്‌ എടുത്തുകളയുന്നത്‌. ഈ മാസം 20നാണ്‌ റെയിൽവേ ബോർഡ്‌ ഉത്തരവ്‌.

ചില തസ്‌തികകൾ അധികപ്പറ്റാണെന്നും പുനർവിന്യാസം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികളെ ദോഷകരമായി ബാധിക്കുന്ന നിർദേശം. തൊഴിൽ കണക്കെടുപ്പ് തുടങ്ങുന്നതിനുമുമ്പ്‌ തന്നെ ഓരോ സോണിലും നിശ്ചിത എണ്ണം തസ്‌തികകൾ സറണ്ടർ ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നു. ഒഴിവുകൾ ദീർഘകാലം നികത്താതെ, ഘട്ടംഘട്ടമായി വേണ്ടെന്നു വയ്‌ക്കുക എന്ന റെയിൽവേ പിന്തുടർന്നുവരുന്ന നയത്തിന്റെ ഭാഗമാണിത്.

2019 മാർച്ച്‌ ഒന്നിന്‌ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട്‌ പ്രകാരം 2,85,258 ഒഴിവുകൾ റെയിൽവേയിലുണ്ട്. ഇതിനുശേഷം ഒഴിവുകളുടെ കണക്ക്‌ പുറത്തിറക്കിയിട്ടില്ല. 50,000 പേർ ശരാശരി വിരമിക്കുന്നതുകൂടി കണക്കാക്കിയാൽ ഇപ്പോൾ നാല്‌ ലക്ഷത്തിലധികമാണ്‌ ഒഴിവ്‌. കോവിഡ് മഹാമാരി മൂലം ദിവസവും 1000 റെയിൽവേ ജീവനക്കാർ രോഗബാധിതരാകുകയും ഇതിനോടകം 2500ലധികം ജീവനക്കാർ മരിക്കുകയും ചെയ്‌തു.

- Advertisment -

Most Popular

- Advertisement -

Recent Comments