27.1 C
Kollam
Sunday, December 22, 2024
HomeMost Viewedആദ്യ നയപ്രഖ്യാപനം ; ഇന്ന് 9 മണിമുതൽ

ആദ്യ നയപ്രഖ്യാപനം ; ഇന്ന് 9 മണിമുതൽ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കോവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും വികസനത്തിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഘട്ടത്തിൽ നടക്കുന്ന നയപ്രഖ്യാപനത്തിൽ കൂടുതൽ പ്രാധാന്യം ആരോഗ്യ മേഖലയ്ക്ക് തന്നെയായിരിക്കും.എല്ലാവർക്കും പാർപ്പിടം, ദാരിദ്ര്യ നിർമാർജനം, അതിവേഗ സിവിൽ ലൈൻ പാത, കെ ഫോൺ, സ്മാർട്ട് കിച്ചൺ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തിൽ ഉൾപ്പെടും.
ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ ദിവസം സഭയിൽ എത്താതിരുന്ന മന്ത്രി വി.അബ്ദുറഹ്മാൻ, നെന്മാറ എംഎൽഎ കെ. ബാബു, കോവളം എംഎൽഎ എ.വിൻസന്റ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. കോവിഡ് ബാധിതനായി വിശ്രമത്തിലുള്ള എം.വിൻസന്റ് എംഎൽഎ വരും ദിവസങ്ങളിൽ സഭയിലെത്തും. ഇന്ന് കെ.ബാബു, മന്ത്രി വി.അബ്ദുറഹ്മാൻ എന്നിവർ രാവിലെ എട്ടുമണിക്ക് സ്പീക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും.

- Advertisment -

Most Popular

- Advertisement -

Recent Comments