പുതിയ ഓഫറുകളുമായി ജിയോ ഫൈബറും എയര്‍ടെല്‍ എക്സ്ട്രീം ഫൈബറും. ഇരു കമ്പനികളും മികച്ച പ്ലാനുകള്‍ തന്നെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം, വീഡിയോ സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിമിങ് എന്നിവയെല്ലാം വര്‍ധിച്ച് വരുന്ന കാലത്ത് ബ്രോഡ്ബാന്റ് വ്യവസായവും വികസിക്കുന്നുണ്ട്. ബിഎസ്‌എന്‍എല്ലിന്റെ കുത്തക നിലനില്‍ക്കുന്ന വയേര്‍ഡ് ബ്രോഡ്ബാന്റ് വിപണി ഈ രണ്ട് കമ്പനികളുമാണ് ഇപ്പോള്‍ പിടിച്ചടക്കുന്നത്.
ജിയോ ഫൈബര്‍ 699 രൂപയ്ക്ക് നല്‍കുന്ന ബ്രോഡ്‌ബാന്‍ഡ് പ്ലാന്‍ 60 എംബിപിഎസ് വേഗതയില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് നല്‍കുന്നു. ജിയോ ആപ്പുകള്‍ ഒഴികെ മറ്റ് ഒടിടി സബ്സ്ക്രിപ്ഷനുകളൊന്നും ഈ പ്ലാന്‍ നല്‍കുന്നില്ല. അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാന്‍ നല്‍കുന്നുണ്ട്. ഈ പ്ലാന്‍ നല്‍കുന്ന വേഗത സാധാരണ നിലയിലുള്ള വര്‍ക്ക് ഫ്രം ഹോം, സ്ട്രീമിങ് ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്നത് തന്നെയാണ്.
എയര്‍ടെല്‍ എക്സ്ട്രീമിന്റെ 799 രൂപ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 70 എംബിപിഎസ് വരെ വേഗതയില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് നല്‍കുന്നു. എയര്‍ടെല്‍ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനും എയര്‍ടെല്‍ ഈ പ്ലാനിനൊപ്പം നല്‍കുന്നുണ്ട്. അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യവും എയര്‍ടെല്‍ തങ്ങളുടെ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. ഇത് കൂടാതെ നിരവധി ഓഫറുകള്‍ രണ്ട് സേവന ദാതാക്കളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.