29.5 C
Kollam
Monday, April 28, 2025
HomeNewsCrimeവെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം പണവും മൊബൈലും കവര്‍ന്നു

വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം പണവും മൊബൈലും കവര്‍ന്നു

ട്രക്ക് ഡ്രൈവറെ വെടിവെച്ച്‌ കൊലപ്പെടുത്തി പണവും മൊബൈലും കവര്‍ന്നു. സംഭവം ബസായ് ദരാപൂര്‍ ഏരിയയിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമാണ് . ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് എന്ന 50കാരനാണ് വെടിയേറ്റ് മരിച്ചത്. പോലീസില്‍ വിവരം അറിയിച്ചത് ട്രക്കിലുണ്ടായിരുന്ന ക്ലീനറാണ്.
നാല് പേരടങ്ങിയ സംഘം കാറിലെത്തി ട്രക്കിന് മുന്നില്‍ നിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് രണ്ട് പേര്‍ പുറത്തിറങ്ങി ഡ്രൈവര്‍ക്കു നേരെ വെടിവെക്കുകയും 5000 രൂപയും മൊബൈലുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments