27 C
Kollam
Tuesday, October 8, 2024
HomeMost Viewedന്യൂ​​​ന​​​മ​​​ര്‍​​​ദം വീണ്ടും ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം; കേരളത്തിൽ 12 ജില്ലകളിൽ...

ന്യൂ​​​ന​​​മ​​​ര്‍​​​ദം വീണ്ടും ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം; കേരളത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട്

ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ വീണ്ടും ന്യൂ​​​ന​​​മ​​​ര്‍​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അറിയിച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ന്യൂ​​​ന​​​മ​​​ര്‍​​​ദം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി പ്രാ​​​പി​​​ക്കും. വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ ആണ് ന്യൂ​​​ന​​​മ​​​ര്‍​​​ദം രൂ​​​പ​​​പ്പെ​​​ട്ടത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴ സംസ്ഥാനത്ത് തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. പാലക്കാട്, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.കേരള തീരത്ത് ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. ബുധനാഴ്ച വരെ കേരള തീരത്ത് നിന്നുള്ള മത്സ്യ ബന്ധനം പൂര്‍ണമായി നിരോധിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments