29.3 C
Kollam
Friday, March 27, 2026
HomeMost Viewedകോടതി ഉത്തരവ് ; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ

കോടതി ഉത്തരവ് ; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ

കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി ഉത്തരവ്. സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തിലാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഐ പി സി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി കെ നവാസ് നല്‍കിയ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതി ഉത്തരവിട്ടിരിക്കുന്നത്. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments