26.2 C
Kollam
Sunday, December 22, 2024
HomeLifestyleHealth & Fitnessഗ്രീൻ ഫംഗസ് ; ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ

ഗ്രീൻ ഫംഗസ് ; ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ

ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ ഗ്രീൻ ഫംഗസും കണ്ടെത്തി. കോവിഡ്​ രോഗമുക്​തി നേടിയ ഇൻഡോർ സ്വദേശിയിലാണ് രോഗബാധ കണ്ടെത്തിയത്. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ധ ചികിത്സക്കായി മുംബൈയിലേയ്ക്ക്​ മാറ്റി. ഇയാളിൽ ബ്ലാക്ക്​ ഫംഗസ്​ രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോവിഡ്​ രോഗമുക്​തി നേടിയയാളെ വിശദ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഗ്രീൻ ഫംഗസ്​ കണ്ടെത്തിയത് ​. രക്​തം, ശ്വാസകോശം, സൈനസുകൾ എന്നിവയിലാണ്​ രോഗബാധ കണ്ടെത്തിയതെന്നും ഡോക്​ടർ വ്യക്​തമാക്കി. ഗ്രീൻ ഫംഗസി​ന്റെ സ്വഭാവത്തെ കുറിച്ച്​ കൂടുതൽ പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട്​ മാസങ്ങൾക്ക്​ മുമ്പാണ്​ രോഗിയെ കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഒരു മാസത്തോളം ഇയാൾ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. പിന്നീട്​ കോവിഡ്​ മുക്​തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്​തം വരികയും ഭാരം കുറഞ്ഞ് രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്​ടർമാർ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments