കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത് പൂര്‍ണമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്. ഇന്ദിരാഭവനില്‍ നേതാക്കളും പ്രവര്‍ത്തകരും തിക്കിത്തിരക്കി. ചടങ്ങുകള്‍ സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു . എസി ഓഡിറ്റോറിയം തിങ്ങി നിറഞ്ഞിരുന്നു. വേദിയിലടക്കം നേതാക്കളുടെ തിക്കും തിരക്കുമുണ്ടായി. കെ പി സി സി ഓഫീസും പരിസരവും സുധാകരന്‍ പക്ഷക്കാര്‍ പിടിച്ചടക്കി . മാസ്‌ക് ധരിക്കാത്തവരെയും കാണാമായിരുന്നു. വേദിയിലടക്കമുള്ള നേതാക്കള്‍ ക്യാമറകളില്‍ മുഖം കാട്ടാനായി മാസ്‌ക് ഇടക്കിടെ മാറ്റി കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു. വലിയ വിമര്‍ശനങ്ങളാണ് പരിപാടിക്കെതിരെ ഉയരുന്നത് .
