നിലമേൽ പോരുവഴിയിൽ വിസ്‌മയൈ ഭർത്തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വീട്ടിലെത്തി അച്ഛനും കുടുംബാംഗങ്ങളുമായി സംസാരിച്ചു. കേസിൽ പ്രതിക്കെതിരെ ശക്‌തമായ തെളിവുകളുണ്ടെന്നും പ്രതിക്ക് ശക്‌തമായ ശിക്ഷ തന്നെ വാങ്ങി നൽകാൻ കഴിയുമന്നെ വിശ്വാസമുണ്ടെന്നും ഐജി പറഞ്ഞു. ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവമാണ്. അതിന് അതിന്റെ എല്ലാ ഗൗരവവും ഉണ്ട്. കേസിന്റെ മുഴുവൻ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങളെടുക്കും.
പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങൾ നൽകുമെന്നും ആവശ്യമെങ്കിൽ കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.