29 C
Kollam
Sunday, December 22, 2024
HomeNewsCrimeപതിനാറുകാരി ആത്മഹത്യ ചെയ്തു ; 45 കാരന്‍ അറസ്റ്റിൽ

പതിനാറുകാരി ആത്മഹത്യ ചെയ്തു ; 45 കാരന്‍ അറസ്റ്റിൽ

22 വയസ്സുകാരൻ എന്ന രീതിയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കിയതില്‍ മനംനൊന്ത് പെണ്ടകുട്ടി ആത്മഹത്യ ചെയ്തു. എറണാകുളം പൂജാരിവളപ്പില്‍ ദീലിപ് കുമാര്‍ (45) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കുട്ടി ഭീഷണിയ്ക്ക് വിധേയമായിട്ടുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദീലിപ് കുമാര്‍ അറസ്റ്റിലായത്. ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ യുവാവെന്ന രീതിയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തി.ആദ്യം പെണ്‍കുട്ടിയെ ഇയാള്‍ 22 വയസ്സുള്ള ആളാണെന്നു പറഞ്ഞ് തെറ്റിധരിപ്പിച്ചത്തിനു ശേഷം പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കിയ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു .കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്സിറ്റിക്കടുത്തുള്ള പൂജാരി വളപ്പിലെ വീട്ടിലെത്തിയാണ് ദിലീപ് കുമാറിനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments