29.4 C
Kollam
Tuesday, April 29, 2025
HomeMost Viewedഅമേരിക്കയില്‍ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് മേധാവി ; മലയാളിയായ മൈക്കിള്‍ കുരുവിള

അമേരിക്കയില്‍ ബ്രൂക്ക്ഫീല്‍ഡ്‌ നഗരത്തിന്റെ പോലീസ് മേധാവി ; മലയാളിയായ മൈക്കിള്‍ കുരുവിള

ഇന്ത്യന്‍ വംശജനായ മൈക്കിള്‍ കുരുവിള അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായി. ബ്രൂക്ക്ഫീല്‍ഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് ഇദ്ദേഹം. കുരുവിള ജൂലായ് 12ന് സ്ഥാനം ഏറ്റെടുക്കുo . ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്കിന്റെ ശുപാര്‍ശ പ്രകാരം ബ്രൂക്ക് ഫീല്‍ഡ് അധികൃതര്‍ മൈക്കിള്‍ കുരുവിളയുടെ പേര് അംഗീകരിക്കുകയായിരുന്നു. 15 വര്‍ഷത്തെ അനുഭവപരിചയവുമുണ്ട്’ ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്ക് ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ കുരുവിളയെ കുറിച്ച് പറഞ്ഞു . നിലവിൽ ബ്രൂക്ക് ഫീൽഡ് ഡെപ്യൂട്ടി പോലീസ് മേധാവിയാണ് 37-കാരനായ മൈക്ക് കുരുവിള. 2006-ൽ ബ്രൂക്ക് ഫീൽഡ് പോലീസിൽ നിയമിതനായ ആദ്യ ഇന്ത്യൻ വംശജനായിരുന്നു അദ്ദേഹം. 2006-ൽ ഷിക്കാഗോയിലെ ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു പോലീസിലെത്തിയത്. സേനയിലെത്തുന്നതിന് മുമ്പായി ബ്രൂക്ക് ഫീൽഡ് പോലീസിൽ സോഷ്യൽ വർക്കറായും പ്രവർത്തിച്ചിട്ടുണ്ട് കരുവിള. കഴിഞ്ഞ വര്‍ഷം 40 വയസ്സിന് താഴെയുള്ളവര്‍ക്ക് ലഭിക്കുന്ന പോലീസ് അവാര്‍ഡ് ജേതാക്കളില്‍ ഒരാളായി.ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പോലീസ് കുരുവിളയെ തിരഞ്ഞെടുത്തിരുന്നു

- Advertisment -

Most Popular

- Advertisement -

Recent Comments