25.2 C
Kollam
Friday, December 27, 2024
HomeMost Viewedകമ്പംമേട്ടില്‍ ഇനി തട്ടിപ്പ് നടക്കില്ല ; കൈയ്യോടെ പിടിക്കാൻ ഇനിമുതൽ ക്യാമറ

കമ്പംമേട്ടില്‍ ഇനി തട്ടിപ്പ് നടക്കില്ല ; കൈയ്യോടെ പിടിക്കാൻ ഇനിമുതൽ ക്യാമറ

അതിര്‍ത്തി ചെക് പോസ്റ്റായ കമ്പംമേട്ടിലും പരിസര പ്രദേശങ്ങളും പൂര്‍ണമായി ക്യാമറാ നിരീക്ഷണത്തില്‍. അതിര്‍ത്തി മേഖലയിലൂടെയുള്ള കള്ളക്കടത്തും ലഹരി മരുന്ന് കടത്തും തടയുന്നതിന് വേണ്ടിയാണ് കേരളവും തമിഴ്നാടും വിവിധ മേഖലകളില്‍ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.
കമ്പംമെട്ട് ചെക്ക് പോസ്റ്റിലും സ്റ്റേഷന്‍ പരിധിയിലെ വിവിധ മേഖലകളിലുമായി 22 ക്യാമറകളാണ് കേരളം സ്ഥാപിച്ചിരിക്കുന്നത്. ചെക് പോസ്റ്റിലെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം കമ്പംമെട്ട് സിഐയുടെ ഓഫിസില്‍ ലഭ്യമാകും.വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടേയും സ്വകാര്യ ഏലതോട്ടം ഉടമകളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ക്യാമറ സ്ഥാപിച്ചത്.
കമ്പം- കമ്പംമെട്ട് അന്തര്‍സംസ്ഥാന പാതയില്‍ 41 ക്യാമറകള്‍ തമിഴ്നാട് പോലീസ് സ്ഥാപിച്ചിട്ടുണ്ട്. ചുരംപാതയില്‍ രാത്രിയുടെ മറവില്‍ ചരക്ക് വാഹനങ്ങള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെയുള്ള കൊള്ള, ലഹരി കടത്ത്, തുടങ്ങിയവ നിയന്ത്രിക്കാനാവുമെന്നാണ് പ്രതീക്ഷ.

- Advertisment -

Most Popular

- Advertisement -

Recent Comments