കേരളത്തിൽ ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 736.67 കോടി രൂപയാണ് ജൂൺ മാസത്തെ പെൻഷൻ വിതരണത്തിനായി ധനവകുപ്പ് അനുവദിച്ചത്. കോവിഡ് മാനദ്ണ്ഡം പാലിച്ചാണ് വീടുകളിൽ പെൻഷൻ വിതരണം . കോവിഡ് മഹാമാരി കാലത്തും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന സർക്കാർ നിലപാടാണ് ക്ഷേമ പെൻഷൻ വിതരണത്തിലൂടെ വ്യക്തമാകുന്നത്. ജൂൺ മാസത്തെ പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 736.67 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്‍റെ വിതരണവും സംസ്ഥാനത്ത് ആരംഭിച്ചു.
48,24,432 സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 375.93 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. നേരിട്ട് വീടുകളിൽ വിതരണം ചെയ്യുന്നതിനായി 360.74 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കോവിഡ് മാനദണ്ഡം പാലിച്ചാകും പെൻഷൻ വിതരണം. ജൂലൈ എട്ടിനകം പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദേശം. ട്രഷറിയിലും പെൻഷൻ വിതരണം കർശന കോവിഡ് മാനദണ്ഡം പാലിച്ച് നടത്തണമെന്ന് സർക്കാർ നിർദേശിച്ചു.