ചാരായം വാറ്റിയ കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍. യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപിനെയാണ് എടത്വ പോലീസ് അറസ്റ്റ് ചെയ്തത്. അനൂപിന്റെ സഹോദരനെയും കേസില്‍ നേരത്തെ പിടികൂടിയിരുന്നു. ഇയാള്‍ കേസെടുത്തതിന് പിന്നാലെഒളിവില്‍ പോയി. പോലീസ് പറയുന്നത് കോവിഡ് പ്രതിരോധ നടപടികളില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പാസിന്റെ മറവിലായിരുന്നു ഇയാൾ മദ്യവില്‍പന നടത്തിയതെന്നാണ് .എടത്വ പോലീസ് സംഘത്തിലെ ആറ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അനൂപിനെ കുറിച്ച് വിവരങ്ങൾ ലഭിച്ചത് വാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് എടത്വയില്‍ പിടിയിലായവരില്‍ നിന്നാണ് . കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു അനൂപ്. സന്നദ്ധപ്രവര്‍ത്തനത്തിന്റെ മറവിലായിരുന്നു ചാരായ വില്‍പ്പനയെന്ന് പോലീസ് പറഞ്ഞു. അനൂപും സംഘവും ചാരായം എത്തിച്ചിരുന്നത് എടത്വ മുതല്‍ ഹരിപ്പാടു വരെയുള്ള പ്രദേശങ്ങളിലായിരുന്നു.