27.9 C
Kollam
Wednesday, January 22, 2025
HomeEducationആദിവാസി ഊരുകളില്‍ വിദ്യാഭ്യാസത്തിന്‍റെ പുതുവെളിച്ചo ; അട്ടപ്പാടിയിലെ അധ്യാപകര്‍

ആദിവാസി ഊരുകളില്‍ വിദ്യാഭ്യാസത്തിന്‍റെ പുതുവെളിച്ചo ; അട്ടപ്പാടിയിലെ അധ്യാപകര്‍

ഓണ്‍ലൈന്‍ പഠന സൗകര്യo ആദിവാസി ഊരുകളിലടക്കമുള്ള മു‍ഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പു വരുത്തുകയാണ് അട്ടപ്പാടിയിലെ അധ്യാപകര്‍. പഠനോപകരണങ്ങളുമായി കിലോമീറ്ററുകള്‍ താണ്ടി അവര്‍ വിദ്യാര്‍ത്ഥികളെ തേടിയെത്തുകയാണ്. പുതൂര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ അധ്യാപകരാണ് ഉള്‍വനങ്ങളിലുള്ള ഊരുകളിലടക്കം സ്വന്തം കുട്ടികളെ തേടിയെത്തുന്നത്. കാടും മേടും പു‍ഴയും കടന്ന് അതിസാഹസികമായി സ്വന്തം കുട്ടികളെ തേടി അധ്യാപകരെത്തുകയാണ്. സ്കൂളില്‍ 90 ശതമാനവും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. വിദൂര ഊരുകളില്‍ പലയിടത്തും മൊബൈല്‍ ഫോണിന് റെയ്ഞ്ച് പോലുമില്ല. ഈ സാഹചര്യത്തിലാണ് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിനായി ഊരുകളിലേക്ക് അധ്യാപകര്‍ നേരിട്ടെത്തിയത്. പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പർ താമസിക്കുന്ന ഇടവാണി, മേലെ ഇടവാണി ഊരുകളില്‍ അധ്യാപകരെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പം ഊരിലുള്ളവര്‍ക്കായി ഭക്ഷ്യ കിറ്റും കൈമാറി. വിദ്യാര്‍ത്ഥികള്‍ക്കായി നേരത്തെ ചിത്രീകരിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രദര്‍ശിപ്പിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments