28.7 C
Kollam
Friday, March 24, 2023
HomeNewsCrimeകൊടുവള്ളി സംഘത്തിലെ 5 പേർ കൂടി അറസ്‌റ്റിൽ ; സ്വർണ്ണക്കവർച്ച

കൊടുവള്ളി സംഘത്തിലെ 5 പേർ കൂടി അറസ്‌റ്റിൽ ; സ്വർണ്ണക്കവർച്ച

രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവർ ഉൾപ്പെട്ട സ്വർണക്കവർച്ചാ സംഘത്തിലെ അഞ്ച് പേരെക്കൂടി കൊണ്ടോട്ടി പൊലീസ് അറസ്‌റ്റ്‌ചെയ്‌തു. കൊടുവള്ളി നാട്ടുകല്ലിങ്ങൽ മേലേകുണ്ടത്തിൽ റിയാസ് (33), ആവിലോറ പിലാവുള്ളതിൽ വീട്ടിൽ മുഹമ്മദ് ബഷീർ (39), ആവിലോറ ഒയലക്കുന്ന് പുറായിൽ ഹാഫീസ് (28), ആവിലോറ ഫാസിൽ (28), ആവിലോറ പുണ്ടത്തിൽ വീട് ഷംസുദ്ധീൻ (35) എന്നിവരാണ് പിടിയിലായത്.
പതിനാറുപേർ ഇതോടെ കേസിൽ അറസ്റ്റിലായി . ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്നീ വകുപ്പുകൾ ചേർത്താണ് കേസ്‌. സംഭവദിവസം കൊടുവള്ളിയിൽനിന്ന്‌ കരിപ്പൂരിലെത്തിയ രണ്ടാമത്തെ സംഘത്തിൽപ്പെട്ടവരാണ്‌ ഇവർ. ഇവർ സ്ഥലത്തെത്തിയത് റിയാസിന്റെ നേതൃത്വത്തിലാണ്‌. കഴിഞ്ഞദിവസം അറസ്‌റ്റിലായ സംഘത്തലവൻ സൂഫിയാനുമായി ഗൾഫിൽനിന്ന്‌ സ്വർണം കടത്താൻ നേരിട്ട് ബന്ധപ്പെടുന്നയാളാണ്‌ റിയാസെന്ന് പോലീസ് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments