25.6 C
Kollam
Wednesday, September 18, 2024
HomeNewsCrimeയാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്ന സംഭവം രാമനാട്ടുകര അപകട ദിവസം ; പിന്നിൽ കൊടുവള്ളി...

യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്ന സംഭവം രാമനാട്ടുകര അപകട ദിവസം ; പിന്നിൽ കൊടുവള്ളി സംഘമെന്ന് പോലീസ്

രാമനാട്ടുകര അപകടം നടന്ന ദിവസം കൊടുവള്ളി സംഘാംഗങ്ങൾ കരിപ്പൂരിലെത്തിയ ഒരു യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി ലഗേജ്, മൊബൈൽ ഫോൺ എന്നിവ കവർന്നതായി പരാതി. കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയാന്റെ സഹോദരൻ ഫിജാസും, ഷിഹാബും മറ്റ് രണ്ട് പേരുമാണ് പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി മർദിച്ച് ലഗേജ് കവർന്നത്. ഇതിൽ ഫിജാസും, ഷിഹാബും റിമാൻഡിലാണ്. മറ്റ് രണ്ടുപേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
തട്ടിക്കൊണ്ടുപോകൽ നടന്നത് രാമനാട്ടുകരയിലെ അപകടം നടന്ന ദിവസം തന്നെ ആയിരുന്നു. കൊടുവള്ളി സംഘത്തിന്റെ സ്വർണ്ണം തുടർച്ചയായി അർജുൻ ആയങ്കി അടക്കമുളള ക്വട്ടേഷൻ സംഘം തട്ടിയെടുക്കുന്നത് പതിവായിരുന്നു. ഇവർക്കുള്ള തിരിച്ചടിയായാണ് ഈ തട്ടിക്കൊണ്ടുപോകലെന്നാണ് സൂചന. പോലീസിന് ലഭിച്ച സൂചനയിൽ പരാതിക്കാരനും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments