28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeവ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി ; ഒറ്റപ്പാലത്ത്

വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി ; ഒറ്റപ്പാലത്ത്

എക്സൈസ് സംഘം പാലക്കാട് വൻ വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലം കൈലിയാട് ആണ് വൻ വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിന്നും 13 ടൺ പുകയിലയും , മൂന്ന് ടൺ വ്യാജ ഹാൻസും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശികളായ ദമ്പതികളെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. യന്ത്ര സഹായത്തോടെയായിരുന്നു ഹാൻസ് നിർമ്മാണം. വീട് വാടകക്കെടുത്താണ് നിർമ്മാണം നടത്തിയിരുന്നത്.ഇവർക്ക് സഹായികൾ ആരെങ്കിലും ഉണ്ടോ എന്ന് എക്‌സൈസ് അന്വേഷിക്കുന്നുണ്ട് .

- Advertisment -

Most Popular

- Advertisement -

Recent Comments