29 C
Kollam
Sunday, December 22, 2024
HomeMost Viewedമദ്യ ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല ; ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍

മദ്യ ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല ; ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യം ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല. പോലീസ്, എക്‌സൈസ്, ബിവറേജ്, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്റ്റോക്ക് ഇന്ന് പരിശോധിക്കും.
ഇതിനു ശേഷമേ ഈ വിഷയത്തില്‍ തീരുമാനം ആവുകയുള്ളൂ. ഇന്ന് ജോലിക്ക് എത്തിയവര്‍ തിരികെപോയി. തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നിന്നുളള പരിശോധനാ ഫലം അനുകൂലമായതിനെ തുടര്‍ന്ന് ഉത്പാദനം ഇന്ന് തുടങ്ങാന്‍ തീരുമാനമായിരുന്നു. ഉത്പാദനം പുനരാരംഭിക്കാന്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ സ്റ്റോക്ക് പരിശോധനക്ക് ശേഷം മാത്രമേ സാധിക്കുകയുള്ളൂ .

- Advertisment -

Most Popular

- Advertisement -

Recent Comments