29 C
Kollam
Sunday, December 22, 2024
HomeMost Viewedഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം ; കൂടുതൽ ഇളവുകൾ തേടി വ്യാപാരികൾ

ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം ; കൂടുതൽ ഇളവുകൾ തേടി വ്യാപാരികൾ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന് ആഹ്വാനം നൽകി. സർക്കാർ വ്യാപാരികളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സമരം.
ഉപവാസ സമരo പ്രാദേശിക കേന്ദ്രങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന ആവശ്യം മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നതാണ്. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുക , വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട് .

സംസ്ഥാനത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ഇളവുകൾ തീരുമാനിക്കുന്നത് ജില്ലകളിലെ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാകും. ടി പി ആർ കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കില്ല. ഒരാഴ്ചയോ അതിലധികമോ ഇപ്പോഴത്തെ ലോക്ഡൗൺ നിയന്ത്രണങ്ങൾ നീളാനാണ് സാധ്യത. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങൾ തീരുമാനിക്കാൻ ഉള്ള ടി പി ആർ പരിധി 15 ആക്കി കുറച്ചേക്കും. ഇതോടെ കൂടുതൽ മേഖലകൾ ട്രിപ്പിൾ ലോക്ക്ഡൗൺ ആകും. ജില്ലകളിലെ വാക്സിനേഷൻ, കോവിഡ് പരിശോധനകൾ, പ്രതിരോധ നടപടികൾ എന്നിവയും ചർച്ചയിൽ ഉൾപ്പെടുത്തും.

- Advertisment -

Most Popular

- Advertisement -

Recent Comments