ശബരിമല നട കര്‍ക്കിടക മാസപൂജകള്‍ക്കായി ഇന്ന് തുറക്കും. ദേവസ്വം ബോര്‍ഡ് നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി .
ഒരിടവേളയ്ക്ക് ശേഷമാണ് കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ വീണ്ടും ഭക്തര്‍ക്ക് ദര്‍ശനം സൗകര്യം ഒരുങ്ങുന്നത്. വൈകിട്ട് അഞ്ചുമണിയോടെ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനം. ദര്‍ശനത്തിനായി അനുവാദം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ അനുമതി ലഭിച്ചവർക്ക് മാത്രം .
48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ, അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കുമാണ് പ്രവേശനാനുമതി. 5000 പേരെയാണ് പ്രതിദിനം മലകയറാന്‍ അനുവദിക്കുക. പമ്പയിലും സന്നിധാനത്തുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന് ചുമതല നല്‍കിയിട്ടുണ്ട്. അഞ്ചു ദിവസം മാത്രമാണ് പൂജാ ചടങ്ങുകള്‍. ഈ മാസം 21 ന് നട അടയ്ക്കുo.