കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം. ഇതേ തുടര്‍ന്ന്
പോലീസും കച്ചവടക്കാരും തമ്മില്‍ തര്‍ക്കം നടക്കുകയാണ്. വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് പോലീസും തങ്ങള്‍ കച്ചവടം നടത്തുമെന്ന നിലപാടില്‍ കച്ചവടക്കാരും ഉറച്ചുനില്‍ക്കുകയാണ്. പോലീസിനെതിരെ പ്രതിഷേധവുമായി വ്യാപാരി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
തങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ അധികാരികള്‍ കച്ചവടത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് വെറുതെ പ്രശ്‌നമുണ്ടാക്കുകയുമാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്.മിഠായിത്തെരുവിൽ തിരക്ക് തീരെ കുറവാണ്.