രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് മാസമായി തുടരുന്ന ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യത. ഇപ്പോഴുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ കേന്ദ്രീകരിച്ചു പരിമിതപ്പെടുത്താനാണ് ആലോചന. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനാമെടുക്കും
ഇന്നത്തെ യോഗം 22ന് ശേഷമുളള സ്ഥിതിഗതികളാകും വിലയിരുത്തുക. പെരുന്നാള്‍ പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്കെതിരായ കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യത്തില്‍ കോടതി നടപടി കൂടി സര്‍ക്കാര്‍ പരിഗണിക്കും. അതേസമയം കൂടുതല്‍ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്ന് ഉയരുന്നുമുണ്ട്. സംസ്ഥാന സര്‍ക്കാറിന് ഇനിയുo അടച്ചിടുന്നതിനോട് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്.