27.7 C
Kollam
Thursday, December 26, 2024
HomeMost Viewedവിമാനങ്ങളുടെ ചിറകുകള്‍ തമ്മിൽ കൂട്ടിയിടിച്ചു ; ദുബായ് എയർപോർട്ടിൽ

വിമാനങ്ങളുടെ ചിറകുകള്‍ തമ്മിൽ കൂട്ടിയിടിച്ചു ; ദുബായ് എയർപോർട്ടിൽ

ദുബായ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. ഇന്ന് പുലര്‍ച്ചെ യാത്രക്കാരുമായി പറക്കാന്‍ ശ്രമിക്കവെ റണ്‍വേയിലാണ് സംഭവം. ഫ്‌ളൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കിർഗിസ്താൻ തലസ്ഥാനമായ ബിഷ്‌കേക്കിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബൈ Fz1461 വിമാനത്തിന്റെ ചിറകാണ് റൺവേയ്ക്ക് അടുത്ത് കിടന്ന ഗൾഫ് എയർ വിമാനത്തിന്റ ചിറകിൽ തട്ടിയത്. ഫ്‌ളൈദുബൈ വിമാനം ഇതോടെ യാത്ര അവസാനിപ്പിച്ചു യാത്രക്കാരെ ഇറക്കി. ഇവർക്ക് മറ്റൊരു വിമാനത്തിൽ യാത്രാസൗകര്യം ഏർപ്പെടുത്തും.

- Advertisment -

Most Popular

- Advertisement -

Recent Comments