28.1 C
Kollam
Thursday, December 5, 2024
HomeMost Viewedവിമാനത്തിന്റെ മുൻവശത്തെ ചക്രത്തിന് സമീപം കാർ നിർത്തി; ഇൻഡിഗോ വിമാനം റദ്ദാക്കി

വിമാനത്തിന്റെ മുൻവശത്തെ ചക്രത്തിന് സമീപം കാർ നിർത്തി; ഇൻഡിഗോ വിമാനം റദ്ദാക്കി

വിമാനത്തിന്റെ മുൻവശത്തെ ചക്രത്തിന് സമീപം കാർ നിർത്തിയതിനെ തുടർന്ന് പട്നയിലേക്ക് യാത്രതിരിക്കാനിരുന്ന ഇൻഡിഗോ വിമാനം റദ്ദാക്കി. പകരം മറ്റൊരു വിമാനം സർവീസിനായി ഏർപ്പെടുത്തി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നായിരുന്നു സംഭവം.ഗോ ഫസ്റ്റ് എയർലൈൻസിന്റെ സ്വിഫ്റ്റ് ഡിസയർ കാർ ആണ് യാത്ര തടസ്സപ്പെടുത്തിയത്.
നേരിയ വ്യത്യാസത്തിലാണ് വിമാനവുമായുള്ള കൂട്ടിയിടിയിൽ നിന്ന് കാർ ഒഴിവായതെന്നാണ് റിപ്പോർട്ട്. സംഭവത്തെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തും.

കാർ ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിച്ചെങ്കിലും ബ്രെത്ത് അനസൈസർ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. യാത്ര തടസ്സപ്പെട്ടതൊഴിച്ചാൽ വിമാനത്തിന് തകരാറുകൾ സംഭവിച്ചിട്ടില്ലെന്നും പകരമേർപ്പെടുത്തിയ വിമാനം നിശ്ചിതസമയത്ത് പട്നയിലേക്ക് യാത്ര തിരിച്ചെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു.പറന്നുയരുന്നതിന് മുമ്പ് റൺവേയിൽ തെന്നി മാറിയതിനെ തുടർന്ന് ജൂലായ് 28 ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കേണ്ടിവന്നിരുന്നു. അസമിലെ ജോർഹത് വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനയാത്രക്കാരൻ തന്റെ കയ്യിൽ ബോംബുണ്ടെന്ന് അവകാശപ്പെട്ടതിനെ തുടർന്ന് ജൂലായ് 21 ന് മറ്റൊരു ഇൻഡിഗോ വിമാനം റദ്ദാക്കിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments