27.1 C
Kollam
Sunday, December 8, 2024
HomeNewsCrimeകൈവശം ബോംബുണ്ടെന്ന് യാത്രക്കാരൻ; ഇന്റിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

കൈവശം ബോംബുണ്ടെന്ന് യാത്രക്കാരൻ; ഇന്റിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ബിഹാറിലെ പാറ്റ്ന വിമാനത്താനവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. ദില്ലിയിലേക്ക് പുറപ്പെട്ട വിമാനമാണ് നിലത്തിറക്കിയത്.
കൈവശമുള്ള ബാഗിൽ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതുകേട്ടതോടെ വിമാനം ഉടൻ നിലത്തിറക്കി. തുടർന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഉടൻ തന്നെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി. വിമാനത്തിന് അപകടമില്ലെന്ന് ഉറപ്പുവരുത്തി.
ഭീഷണിമുഴക്കിയ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments