ആറന്മുളയിൽ 13 കാരിയെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനുമായി വിറ്റു. പെൺകുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി ലൈംഗീക പീഡനത്തിനിരയാക്കി. പീഡനവാര്‍ത്ത പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന കാര്യം വെളിയിൽ വന്നത്.
കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ ടിപ്പർ ലോറി ഡ്രൈവറായ കായംകുളം സ്വദേശിയായ ബിപിനെയും ഇയാളുടെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പോലീസ് അമ്മയ്ക്കെതിരെ കേസെടുത്തു. ഇവരുടെ ഒപ്പമായിരുന്ന പെൺകുട്ടിയെ മോചിപ്പിച്ചു. പെൺകുട്ടി ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
