27.8 C
Kollam
Monday, June 15, 2026
HomeMost Viewedടിപ്പർ ലോറി ഇടിച്ചു രണ്ടു വയസുകാരൻ മരിച്ചു ; ഇടുക്കിയിൽ

ടിപ്പർ ലോറി ഇടിച്ചു രണ്ടു വയസുകാരൻ മരിച്ചു ; ഇടുക്കിയിൽ

ടിപ്പർ ലോറി ഇടിച്ചു ഇടുക്കി ചേറ്റുകുഴിയിൽ രണ്ടു വയസുകാരൻ മരിച്ചു. അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാൽ ഹുസൈൻ ഖദീജ ബീഗത്തിന്റെയും മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്.
സിമന്റ് ഇഷ്ട്ടിക കയറ്റി പോകുന്നതിനിടെ റോഡിന് സമീപത്തു നിന്ന കുട്ടിയെ ലോറി ഇടിക്കുകയായിരുന്നു. ലോറി നിർത്താതെ പോകുകയും ചെയ്തു. അതുവഴി എത്തിയ മറ്റൊരു ലോറിയിൽ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞു മരിച്ചു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments