നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ യു കെയിലേയ്ക്കുള്ള വിമാനയാത്രക്കൂലിയില്‍ വന്‍വര്‍ധന. ഓഗസ്റ്റ് എട്ടിനുശേഷം യു കെയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കുകയാണ് ചെയ്തത്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് ഇളവെന്ന് ഡല്‍ഹിയിലെ യു കെ ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇവര്‍ക്ക് വീട്ടിലോ സ്വയം തെരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. ഓഗസ്റ്റ് എട്ടുമുതലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വിമാനയാത്രയ്ക്ക് മൂന്നു ദിവസത്തിനുള്ളില്‍ കോവിഡ് പരിശോധന നടത്തണം. യു കെയിലെത്തിയാലും പരിശോധന നിര്‍ബന്ധമാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ യു കെയിലേയ്ക്കുള്ള വിമാനയാത്ര നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. വിവിധ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.