23,000 നിയമ ലംഘനങ്ങള്‍ പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. കൂടുതല്‍ പേര്‍ പിടിയിലായത് മാസ്‌ക്ക് ധരിക്കാത്തതിനാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടായി. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ യാതൊരു ഇളവും പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധന കര്‍ശനമായി തുടരുന്നുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും പിടി വീണു.രാജ്യത്ത് ഔദ്യോഗകിമായി കോവിഡ് പ്രോട്ടോകോളില്‍ ഇളവ് പ്രഖ്യാപിക്കുന്നത് വരെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചു.