ജമ്മു കശ്മീരില്‍ രണ്ട് ഭീകരര്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഓരോ ഭീകരരാണ് അനന്ത്‌നാഗിലും ബന്ദിപോരയിലും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ പേര് വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരുക്കേറ്റു. സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്. അനന്ത്‌നാഗിലെ വെരിനാഗ് മേഖലയിലും ബന്ദിപോരയിലും ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.