28.2 C
Kollam
Monday, February 3, 2025
HomeMost Viewedലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നു ; തിങ്കൾ മുതൽ ശനി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി

ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നു ; തിങ്കൾ മുതൽ ശനി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി

കേരള സംസ്ഥാനത്തെ ലോക്ഡൗൺ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ആഴ്ചയില്‍ ആറ് ദിവസം കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ അടക്കം മൂന്ന് വിഭാഗം ആള്‍ക്കാര്‍ക്കാണ് കടകളില്‍ പ്രവേശനാനുമതി. വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കിയിട്ടുണ്ട്.
ടി.പി.ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങള്‍ക്ക് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങൾ.ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ-മുൻസിപ്പൽ വാർഡുകളിലെയും കൊവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തിൽ എത്ര പേർക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ആയിരം പേരിൽ പത്തിലേറെ പേർ പോസിറ്റീവ് ആയാൽ അവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.ഇളവുകള്‍ നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.
കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ,ധനകാര്യസ്ഥാപനങ്ങൾ, ഫാക്ടറികൾ, മറ്റു വ്യവസായ യൂണിറ്റുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയെല്ലാം തിങ്കൾ മുതൽ ശനി വരെ തുറക്കാം. രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തനാനുമതി.ഒരു ഡോസ് വാക്സിൻ എടുത്ത് 14 ദിവസം പിന്നിട്ടവർ, കോവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവർ, 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ എന്നിവർക്ക് മാത്രമേ വ്യാപാരശാലകളിലും മാർക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ.ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല തുറന്ന സ്ഥലങ്ങളിലും വാഹനങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. പാർക്കിംഗ് ഏരിയയും ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കാം.സ്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്‍ററുകള്‍, സിനിമാ തിയറ്ററുകൾ എന്നിവ തുറക്കാൻ അനുമതിയില്ല. വിവാഹ,മരണാനന്തര ചടങ്ങ് എന്നിവയ്ക്ക് 20 പേര്‍ മാത്രമേ പാടുള്ളു. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍. ആഗസ്ത് എട്ട് ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണായിരിക്കും. എന്നാൽ ആഗസ്ത് 15നും 22നും ലോക്ഡൗൺ ഉണ്ടാകില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments