26.2 C
Kollam
Sunday, December 22, 2024
HomeMost Viewed80 ലക്ഷം രൂപ അംഗൻവാടി ടീച്ചറുടെ അക്കൗണ്ടിൽ ; ആദായനികുതി നോട്ടീസ് വന്നപ്പോഴാണ് സംഭവം അറിഞ്ഞത്

80 ലക്ഷം രൂപ അംഗൻവാടി ടീച്ചറുടെ അക്കൗണ്ടിൽ ; ആദായനികുതി നോട്ടീസ് വന്നപ്പോഴാണ് സംഭവം അറിഞ്ഞത്

എ.ആർ നഗർ സഹകരണബാങ്ക് തട്ടിപ്പിലെ കൂടുതൽ തിരിമറികൾ പുറത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ പണമിടപാട് ബാങ്ക് അധികൃത‍ർ നടത്തി. കണ്ണമംഗലം സ്വദേശിയും അംഗണവാടി ടീച്ചറുമായ ദേവിയുടെ അക്കൗണ്ട് വഴി മാറിയത് എൺപത് ലക്ഷം രൂപയാണ്. ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് കിട്ടിയപ്പോൾ മാത്രമാണ് ഇങ്ങനെയൊരു തട്ടിപ്പിനെക്കുറിച്ച് അം​ഗനവാടി ടീച്ച‍ർ അറിഞ്ഞത് തന്നെ. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുട‍ർന്ന് ദേവി ടീച്ചര്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി. മറ്റ് പല അക്കൗണ്ടുകളിലും സമാന തിരിമറികൾ നടത്തിയിട്ടുണ്ടെന്നാണ് സംശയം. സഹകരണ വകുപ്പും
ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments