നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിര്‍മ്മാണകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാ ലോകം. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന വാദവുമായി രംഗതെത്തിയിരിക്കുകയാണ് മുബൈ പോലീസ്. കുന്ദ്രയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്ത് കൊണ്ടായിരുന്നു പോലീസിന്റെ പ്രസ്താവന. കുന്ദ്രയ്ക്ക് ജാമ്യം നല്‍കുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മുംബൈ പോലീസ് വ്യക്തമാക്കി. ജാമ്യം ലഭിച്ചാല്‍ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 20-ന് കേസ് വീണ്ടും പരിഗണിക്കും.