ഹരിത റിപ്പബ്ളിക് പ്രായോഗികമാക്കണമെങ്കിൽ ആ സങ്കല്പത്തെ നയിക്കുന്ന ഒരു പുതിയ പ്രത്യയ ശാസ്ത്രം അനിവാര്യമാണ്. ഇന്നോളം മാനവചിന്ത രൂപപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ദർശനങ്ങൾ അപ്പാടെ നിലനിർത്തിക്കൊണ്ട് പ്രാദേശിക തലത്തിലോ സാർവ്വദേശീയ തലത്തിലോ ഹരിത റിപ്പബ്ളിക്കുകൾ സ്ഥാപിക്കുക സാധ്യമല്ല.