27.7 C
Kollam
Thursday, December 26, 2024
HomeNewsCrimeപ്രതികളും കണ്‍സര്‍വേറ്ററും തമ്മിലുള്ള ഫോണ്‍വിളി രേഖകള്‍ പുറത്തായി ; മുട്ടില്‍ മരം മുറി കേസ്

പ്രതികളും കണ്‍സര്‍വേറ്ററും തമ്മിലുള്ള ഫോണ്‍വിളി രേഖകള്‍ പുറത്തായി ; മുട്ടില്‍ മരം മുറി കേസ്

മുട്ടില്‍ മരം മുറി കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു . മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനും സംസാരിച്ചതിന്റെ രേഖകളാണ് പുറത്തുവന്നത്. കേസില്‍ നിന്ന് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ ഫോണ്‍ സംഭാഷണങ്ങളെന്നാണ് പോലീസ് സംശയിക്കുന്നത്. 86 തവണ കണ്‍സര്‍വേറ്റര്‍ സാജനും പ്രതികളും തമ്മില്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകനായ ദീപ് ധര്‍മടം പ്രതികളുമായി നിരവധി തവണ സംസാരിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ഈ മാധ്യമ പ്രവര്‍ത്തകനും കേസ് അട്ടിമറിക്കാന്‍ കൂട്ട്‌നിന്നോ എന്നും സംശയമുണ്ട്.
നേരത്തെ മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനും ദീപക് ധര്‍മടവും തമ്മിലുള്ള ബന്ധം സംബന്ധിച്ചും വനംവകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മുട്ടില്‍ മരംമുറി കേസ് മറക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമായി മറ്റൊരു വ്യാജക്കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments